ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രൊമോ വീഡിയോ ലോഞ്ചിംഗ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു.
ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവ കമ്മിറ്റി ചെയർമാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു.
സ്കൂൾ കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.സച്ചിൻ ദേവ് എംഎൽഎ, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ മുഹമ്മദലി,ജോയിന്റ് കൺവീനർമാരായ പി കെ എ ഹിബത്തുള്ള, എൻ.പി അസീസ്, ജനപ്രതിനിധികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.