ഒമിക്രോൺ കേസ് വർധനയുടെ പശ്ചാത്തലത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ദില്ലി സർക്കാർ. എല്ലാതരത്തിലുള്ള സാംസ്കാരിക പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറത്തിറക്കി
ദില്ലിയിൽ സാമൂഹിക/രാഷ്ട്രീയ/സാംസ്കാരിക/മത/ഉത്സവ സംബന്ധമായ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട് .ഡൽഹിയിലെ എൻസിടിയിൽ ക്രിസ്മസ് അല്ലെങ്കിൽ ന്യൂ ഇയർ ആഘോഷിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ/സമ്മേളനങ്ങൾ എന്നിവ നടക്കുന്നില്ലെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഡിസിപിമാരും ഉറപ്പാക്കണമെന്നും ഡിഡിഎംഎ ഉത്തരവിൽ പറയുന്നു.
ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുവെന്നും ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് മെഷിനറി കർശനമാക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും (ഡിസിപിമാർ) നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും അവരുടെ അധികാരപരിധിയിലുള്ള മുഴുവൻ പ്രദേശത്തും തീവ്രമായ സർവേ നടത്തുകയും കൊറോണ വൈറസിന്റെയും അതിന്റെ ഒമിക്റോണിന്റെയും സൂപ്പർസ്പ്രെഡറുകളാകാൻ സാധ്യതയുള്ള മാർക്കറ്റുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ കണ്ടെത്തുകയും വേണമെന്ന് ഡിഡിഎംഎ ഉത്തരവിൽ പറഞ്ഞു.

