ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക്കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.ചിത്രം പെരുന്നാൾ റിലീസായി 2021 മെയ് 13–ന് തീയെറ്ററിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കി.
https://www.facebook.com/FahadhFaasil/posts/227260468767825
ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം ആരംഭിച്ച മാലിക്കിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗൺ മൂലം വൈകുകയായിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സംഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്