
മന്ത്രി കടകംപളളി സുരേന്ദ്രൻ അനുശോചിച്ചു
സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു.മണ്ണിനും, മരങ്ങൾക്കും മനുഷ്യനും വേണ്ടി കവിത കുറിക്കുകയും പ്രതികരിക്കുകയും ചെയ്ത കവയത്രിയാണ് സുഗതകുമാരി ടീച്ചറെന്ന് മന്ത്രി അനുസ്മരിച്ചു. ടീച്ചറുടെ കവിതകളും നടത്തിയ ഇടപെടലുകളും അനശ്വരമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.കെ. ശൈലജ ടീച്ചർ അനുശോചിച്ചു
പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗത കുമാരി ടീച്ചറിന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അനുശോചിച്ചു. മാതൃസദൃശമായ സ്നേഹം ടീച്ചറിൽ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അഭയിലൂടെയും മറ്റ് നിരവധി പ്രവർത്തനങ്ങളിലൂടെയും സ്ത്രീകളുടെ സുരക്ഷയ്ക്ക് ടീച്ചർ പ്രത്യേകിച്ച് മുൻകൈയെടുത്ത് പ്രവർത്തിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അനുശോചിച്ചു
കവിതയിലൂടെ മാനവികതയുടേയും സൗഹാർദ്ദത്തിന്റേയും പുതിയ മാനങ്ങൾ സൃഷ്ടിച്ച കവയിത്രിയാണ് സുഗതകുമാരിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അനുസ്മരിച്ചു. കവിതയിൽ പ്രതിഫലിച്ചിരുന്ന മനുഷ്യസ്നേഹവും അനീതിക്കെതിരെയുള്ള പോരാട്ടവും കവിതകൾക്കപ്പുറം സമൂഹത്തിലും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മന്ത്രി കെ.രാജു അനുശോചിച്ചു
കവയിത്രി സുഗതകുമാരി ടീച്ചറുടെ വേർപാടിൽ വനംമന്ത്രി കെ.രാജു അനുശോചിച്ചു. പ്രകൃതി സംരക്ഷണത്തിനായി ജീവിതകാലം മുഴുവൻ പോരാടിയ ടീച്ചർ വനവിഭവങ്ങളെയും വന്യജീവി സമ്പത്തിനെയും സംരക്ഷിക്കുന്നതിനായി നിരവധി ഇടപെടൽ നടത്തിയതായും മന്ത്രി അനുസ്മരിച്ചു.

