International News

യാത്രാ – ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി;ഡിസംബര്‍ 24 മുതല്‍ വീണ്ടും അന്താരാഷ്‍ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങും

UAE records 1,065 new coronavirus cases, two deaths, conducts over 81,000  tests | The Levant

യാത്രാ – ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തി അബുദാബി. ഡിസംബര്‍ 24 മുതല്‍ അബുദാബിയില്‍ വീണ്ടും അന്താരാഷ്‍ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.വിദേശത്ത് നിന്നെത്തുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതിന് പുറമെ അബുദാബിയില്‍ പ്രവേശിച്ച ശേഷം വീണ്ടും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണം.ഓസ്ട്രേലിയ, ബ്രൂണെ, ചൈന, ഗ്രീസ്, ഗ്രീന്‍ലാന്റ്, ഹോങ്കോങ്, മലേഷ്യ, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, തായ്‍വാന്‍, താജികിസ്ഥാന്‍, തായ്‍ലന്‍ഡ്, ഉസ്‍ബെകിസ്ഥാന്‍, വിയറ്റ്‍നാം എന്നീ 16 ‘ഗ്രീന്‍ രാജ്യങ്ങളില്‍’ നിന്ന് വരുന്നവരെ പി.സി.ആര്‍ പരിശോധനാ ഫലം ലഭിക്കുന്നതോടെ രാജ്യത്ത് പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം.ഗ്രീന്‍ രാജ്യ പട്ടികയില്‍ എല്ലാ രണ്ടാഴ്‍ചയിലൊരിക്കലും മാറ്റം വരുത്തിക്കൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!