പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് 15000ത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പതിനൊന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ 15,325 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നത്.
വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍, തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകള്‍ക്ക് കൃഷ്ണകുമാര്‍ മുന്നിലെത്തി. എന്നാല്‍, ഏഴാം റൗണ്ട് മുതല്‍ രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിന് സമ്പൂര്‍ണ നിരാശയാണ് പാലക്കാട്ടെ ഫലം. ഒരു ഘട്ടത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളിയുയര്‍ത്താന്‍ സരിന് സാധിച്ചില്ല.