പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ഗോൾഡ് ഡിസംബർ ഒന്നിന്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഗോള്‍ഡ്’ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്‍ക്കുകയായിരുന്നു. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘‘സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ….റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.’’–ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
പൃഥ്വിരാജ് സുകുമാരനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ 40തില്‍ അധികം താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗതീഷ്, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, തെസ്നിഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലീം തുടങ്ങി വമ്പന്‍ താരനിര അടങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.