സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ അധിക്ഷേപിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി അഹാന കൃഷ്ണ.അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നും മോശം കമന്‍റ് വന്നത്.”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്‍റ്.”സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക.”എന്നായിരുന്നു ഈ കമന്റിന് അഹാനയുടെ മറുപടി.