കോഴിക്കോട് കോതി മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനെതിരെ പ്രതിഷേധം.പ്രതിഷേധിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കോടതി സ്‌റ്റേ നീക്കിയതിന് പിന്നാലെയാണ് പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെ വന്‍ പോലീസ് സന്നാഹത്തോടെയെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്. മൂന്ന് ഡി.സി.പിമാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചത്.