ഐ സി ഡി എസ് നാൽപത്തി ആറാം വാർഷികത്തോടനുബന്ധിച്ച് ജില്ലാവനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. അംഗൻവാടി വർക്കർമാരുടെ ഘോഷയാത്ര, ഐ സി ഡി എസിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം എന്നിവ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ നദിറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ ചന്ദ്രൻ തിരുവലത്ത്, ഷബ്ന റഷീദ്, ഗ്രാമ പഞ്ചായത്ത് അംഗം സി എം ബൈജു, ഐ സി ഡി എസ് ഓഫീസർ സുബൈദ, ജാഥാ കോ ഡിനേറ്റർ രാജേഷ്, ശ്രീജ എന്നിവർ പ്രസംഗിച്ചു
ഐ സി ഡി എസ് നാൽപത്തി ആറാം വാർഷികം;ജില്ലാവനിതാ ശിശു വികസന വകുപ്പിന്റെ വാഹന പ്രചരണ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി

