Trending

ബി.ജെ.പിപ്രവർത്തകന്റെവധശ്രമകേസ് മുഖ്യപ്രതിഅറസ്റ്റിൽ ഇതേകേസിൽ നേരിട്ട് പങ്കെടുത്തമുഴുവൻപേരും അറസ്റ്റിലായി

ബി ജെ.പിപ്രവർത്തകന്റെവധശ്രമകേസ് മുഖ്യപ്രതിഅറസ്റ്റിൽ
ഇതേകേസിൽ നേരിട്ട് പങ്കെടുത്തമുഴുവൻപേരും അറസ്റ്റിലായി.
പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ്ചെയർമാനും ബി.ജെ പിപ്രവർത്തകനുമായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻശ്രമിച്ചകേസിലെമുഖ്യപ്രതി കുറ്റിക്കാട്ടൂർആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാർ(35)നെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് അസി:കമ്മീഷണർ കെ.സുദർശന്റെ നിർദ്ദേശപ്രകാരം ചേവായൂർഇൻസ്പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. 2019ഒക്ടോബർ12 ന് ആണ് കേസിനാസ്പദമായ സംഭവം. പട്ടർപാലത്ത് നിന്നും യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിനടുത്തുള്ള തയ്യിൽ താഴം എന്ന സ്ഥലത്ത് വെച്ച് വെട്ടികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവി നോർത്ത് അസി: കമ്മീഷണറുടെ നേതൃത്വത്തിൽപ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ടപഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയും എസ് ടി.പി ഐ ജില്ലാനേതാക്കളടക്കം നാലു പേരെ അറസ്റ്റുചെയ്യുകയുംചെയ്തിരുന്നു. അന്ന് ചേവായൂർ’ ഇൻസ്പെക്ടറായിരുന്നDCB ACP ടി.പി.ശ്രീജിത്തിന്റെനേതൃത്വത്തിലായിരുന്നുനാലുപേരെയും അറസ്റ്റ്ചെയ്തത്.

   ഇയാളാണ് ഷാജിയുടെ ഓട്ടോയിൽ കയറി സംഭവ സ്ഥലത്തേക്ക് കൊണ്ടുപോയത്.ഓട്ടോഇറങ്ങി പണം നൽകാനെന്ന' വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും മറിഞ്ഞുവീണ ഷാജിയെ ബൈക്കിൽ പിൻതുടർന്ന മറ്റുപ്രതികളായ മായനാട് സ്വദേശി അബ്ദുള്ളയും,അബ്ദുൾഅസീസും ചേർന്ന് വെട്ടുകയായിരുന്നു വെന്നും കുറ്റപത്രത്തിൽ പറയുന്നു.ശബ്ദം കേട്ട്' ആളുകൾ ഓടികൂടിയതിനാൽ മാത്രമാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. പരിക്കേറ്റഷാജി അത്യാസന്നനിലയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.

2019ജൂലൈ മാസത്തിൽ ബി.ജെ. പി.സംസ്ഥാനപ്രസിഡണ്ട് കെ.സുരേന്ദ്രൻപങ്കെടുത്ത എലിയാറമലസംരക്ഷണസമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവപ്രവർത്തകനായ ഷാജിയെ വകവരുത്താൻപദ്ധതിയിട്ടതത്രെ.ജില്ലാ നേതൃത്വത്തിലെഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയതെന്നും പറയുന്നു.. ജില്ലാ നേതാവും ഈകേസിലെ പ്രതിയുമായ എലത്തൂർ സ്വദേശി ഹനീഫയും,പുതിയങ്ങാടിസ്വദേശി ഷബീർഅലിയും,മറ്റും ചേർന്ന് സംഭവത്തിന്റെ തലേ ദിവസം പുതിയങ്ങാടിഭാഗത്ത് വെച്ച് സംഭവത്തെകുറിച്ച് പ്പാൻ ചെയ്യുന്നതിനായി ഒത്തു കൂടിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.
ലക്ഷക്കണക്കിന് ഫോൺകോളുകളും,ആയിരത്തോളം വാഹനങ്ങളും,അഞ്ഞൂറോളംവ്യക്തികളെചോദ്യം ചെയ്തും കൃത്യമായ അന്വേഷണത്തിലൂടെയാണ്പ്രതികളിലേക്കെത്തിയത്.
പ്രതിയെ ഓട്ടോവിളിച്ചപട്ടർപാലത്തെത്തിച്ചും,സംഭവസ്ഥലമായ പറമ്പിൽബസാറിനടുത്തുള്ള തയ്യിൽതാഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി.കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതാണ്.പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെകുറിച്ച് ചിലസൂചനകൾലഭിച്ചിട്ടുണ്ട്.അവരെകുറിച്ച്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രത്യേകഅന്വേഷണസംഘങ്ങളായ ഒ.മോഹൻദാസ്,സജി.എം,ഷാലു എം,ഹാദിൽകുന്നുമ്മൽചേവായൂർപോലീസ് സ്റ്റേഷനിലെ എസ് ഐ രഘുനാഥൻ.എന്നിവരാണ് അന്വേഷണസംഘാങ്ങൾ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!