രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാസൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതി നല്‍കിയ പരോള്‍ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കിയിരിക്കുന്നത്.
നേരത്തെ രണ്ടാഴ്ച്ചക്കാലത്തേക്ക് പേരറിവാളന് പരോള്‍ ലഭിച്ചിരുന്നു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പേരറിവാളന് പരോള്‍ പോലും ലഭിച്ചത്.
രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയുമടക്കം നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.