National News

രാജ്യത്ത് 44,059 പേര്‍ക്ക് കൂടി കൊവിഡ് ; രോഗ മുക്തി നിരക്ക് 93.68 %,

India coronavirus, COVID-19 live updates, June 2: 1,091 new infections take  Tamil Nadu's total to 24,586 | India News | Zee News

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. പ്രതിദിന വര്‍ധന 44,059 ആണ്. 24 മണിക്കൂറിനിടെ 511 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,33,738 ആയി. ഇന്നലെ 41,024 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 85,62,641 ആയി. രോഗ മുക്തി നിരക്ക് 93.68 ശതമാനം. നിലവില്‍ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. അതിനിടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ദില്ലി സർക്കാർ അറിയിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ റോഡുകള്‍ തോറുമുള്ള ബോധവല്ക്കരണവും തുടരുകയാണ്. മഹാരാഷ്ട്രയില്‍ 5,753 പുതിയ കേസുകളും 50 മരണവുമാണ് 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. കർണാടകയില്‍ 1704 ഉം തമിഴ്നാട്ടില്‍ 1655 ഉം ഗുജറാത്തില്‍ 1495 ഉം ആണ് പ്രതിദിന വര്‍ധന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!