News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇന്ന് യോഗം; ശിവദാസന്‍ നായരെത്തിയാല്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് വിലയിരുത്തൽ

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റെ ശിവദാസന്‍ നായര്‍ പീഡിപ്പിച്ചെന്നും, ജാതി പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ അതിനു ശേഷം നടക്കുന്ന ബ്ലോക്ക്‌യോഗത്തില്‍ വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ എത്തിയാൽസംഘര്‍ഷ സാധ്യതയേറെ. രാവിലെ 10 മണിക്കാണ് ബ്ലോക്ക് പഞ്ചായത്തില്‍ യോഗം നടക്കുന്നത്. നേരത്തെ വിജി മുപ്രമ്മലിനെ പീഡിപ്പിച്ചെന്നും ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും ആരോപിച്ച് ശിവദാസന്‍ നായര്‍ക്കെതിരെ പോലീസിലും മറ്റും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വലിയ പ്രതിഷേധമാണ് ശിവദാസന്‍ നായര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ ശിവദാസന്‍ നായര്‍ രാജി വെക്കണമെന്നും ആവശ്യമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലേക്ക് യു ഡി എഫ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. താന്‍ പ്രസിഡന്റായ നാള്‍ മുതല്‍ പീഡനം  അനുഭവിച്ചുവരികയാണെന്നും അതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നായിരുന്നു വിജി മുപ്രമ്മല്‍ യുഡിഎഫ് കമ്മറ്റിക്ക് നൽകിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിഷയം വിവാദമായതോടെ ശിവദാസന്‍ നായര്‍ ഹൈക്കോടതിയില്‍ നി്ന്ന് ഡിസംബർ 5 വരെ തന്നെ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാൻ അനുമതി നേടിയിട്ടുണ്ട്. ശിവദാസൻ നായർക്കെതിരെയുള്ള അവിശ്വാസം 25 ന് നാണ്.ശിവദാസൻ നായർ വിജിക്കെതിരെ കൊണ്ട് വന്ന അവിശ്വാസ നോട്ടീസ് ഇതുവരെ മെമ്പർമാർക്ക് കിട്ടിയില്ലെന്നാണറിവ്. മൊത്തം 19 മെമ്പർമാരാനുള്ളത്. അതിൽ യുഡിഎഫ് 10 എൽ ഡി എഫ് 9 ശിവദാസൻമാറിയതോടെ തുല്യമായി മാറിയിരിക്കയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!