Trending

മാട്ടുവാൾ പുന്നക്കൽമീത്തൽ കുടിവെള്ള പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു

മാട്ടുവാൾ പുന്നക്കൽമീത്തൽ കുടിവെള്ള പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുവാൾ പുന്നക്കൽമീത്തൽ ഭാഗത്തേക്കുള്ള കുടിവെള്ള പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5.5 ലക്ഷം രൂപ ചെലവിൽ കെ.ഡബ്ല്യു.എ
പൈപ്പ് ലൈൻ നീട്ടിയാണ് പ്രദേശത്ത് കുടിവെള്ളമെത്തിച്ചത്.

ഗ്രാമപഞ്ചായത്തിലെ
വാർഡ് 6 ൽ ഉൾപ്പെട്ട ഈ ഭാഗത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ എൻ.എച്ച് 766 ൽ ഉള്ള
മെയിൻ ലൈനിൽ നിന്ന് വിതരണ പൈപ്പ് ലൈൻ സ്ഥാപിച്ച് 18 കുടുംബങ്ങൾക്ക് വീടുകളിൽ വെള്ളമെത്തിക്കുന്ന പദ്ധതി പൂർത്തീകരിച്ചു. ബാക്കിയുള്ള 46 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീബ പുൽകുന്നുമ്മൽ
അധ്യക്ഷത വഹിച്ചു. എം ജൗഹർ, മാട്ടുവാൾ മാമു, മണ്ണത്ത് സുലൈമാൻ, എ വിജേഷ്, പി സ്നോഷിബ, എം സാജിത സംസാരിച്ചു.
മണ്ണത്ത് അഷ്റഫ് സ്വാഗതവും എം വിജയൻ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!