സാമൂഹ്യ മാധ്യമങ്ങളില്‍ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതിയായ മാസ്‌കെയറിന്റെ വീഡിയോ വൈറല്‍. എം.വി.ആര്‍ സി.സി.ആര്‍.ഐയുടെ സൗജന്യ ചികിത്സാ പദ്ധതിയാണ് ‘മാസ്‌കെയര്‍’.
കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുമായി ചേര്‍ന്നാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എം.വി.ആര്‍.സി.സി.ആര്‍.ഐ) മാസ്‌കെയര്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കാന്‍സറിനെ അതിജീവിച്ച ഇന്നസെന്റാണ് വീഡിയോയിലുള്ളത്.
കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 10,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുന്നതിലൂടെ മാസ്‌കെയറില്‍ അംഗമാകാം. ഈ ഡെപ്പോസിറ്റ് എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാവുന്നതാണ്. എത്രകാലം ഈ ഫിക്സഡ് ഡെപ്പോസിറ്റ് ബാങ്കില്‍ നിലനിര്‍ത്തുന്നുവോ, അത്രയും കാലം ഏറ്റവും മികച്ച കാന്‍സര്‍ സെന്ററുകളില് ഒന്നായ എം.വി.ആര്‍ സി.സി.ആര്‍.ഐയില്‍ നിന്ന് 5 ലക്ഷം രൂപ വരെയുള്ള ലോകോത്തര കാന്‍സര്‍ ചികിത്സ നിക്ഷേപകന് സൗജന്യമായി ലഭിക്കും. 5 ലക്ഷം രൂപ വരെയുള്ള കാന്‍സര്‍ ചികിത്സ ലഭിച്ച ശേഷവും നിക്ഷേപകന് 10,000 രൂപയുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കാവുന്നതാണ്. 5 ലക്ഷം രൂപ വരെയുള്ള സൗജന്യ കാന്‍സര്‍ ചികിത്സ വിവിധ കാലയളവുകളിലായും ലഭ്യമാകും.
ഈ പദ്ധതിയില്‍ അംഗമാകാന്‍ ലളിതമായ മാര്‍ഗങ്ങളാണുള്ളത്. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പേരില്‍ 10,000 രൂപയുടെ ഡി.ഡിയോ ചെക്കോ കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, സിറ്റി ബാങ്ക് ബില്‍ഡിംഗ്, സിറ്റി ബാങ്ക് ജംങ്ഷന്‍, ചാലപ്പുറം പി.ഒ, കാലിക്കറ്റ്, പിന്‍- 673 002 എന്ന വിലാസത്തില്‍ തപാലിലോ കൊറിയര്‍ മാര്‍ഗ്ഗമോ അയക്കണം. അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പരിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക.
Account name : Calicut city service co-operative bank
Account number : 060305001948
Bank : ICICI
Branch : Kallai road branch
IFSC : ICIC0000603
Account type : Current Account

