Technology

ഐഫോൺ 15 സീരീസിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

മുംബൈ; ഐഫോൺ 15 സീരീസ് ഫോണുകൾക്ക് ആദ്യ ദിനത്തിൽ ഇന്ത്യയിൽ ഇരട്ടി വിൽപന. കഴിഞ്ഞ വർഷം ഓൺലൈൻ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ആദ്യ ദിനത്തിൽ വിറ്റഴിച്ചതിനേക്കാൾ രണ്ടിരട്ടിയിലേറെ ഫോണുകളാണ് കഴിഞ്ഞ ദിവസം വിറ്റത്. വിൽപ്പനയുടെ ആദ്യ ദിനം ആപ്പിളിന്റെ മുംബൈയിലും, ഡൽഹിയിലുമുള്ള ഔദ്യോഗിക സ്‌റ്റോറുകളിൽ വൻ ജനത്തിരക്കായിരുന്നു. മുൻകൂട്ടി ഓർഡർ ചെയ്ത ഉപഭോക്താക്കൾ മണിക്കൂറുകളോളം വരി നിന്നാണ് ഫോണുകൾ വാങ്ങിയത്.
ഇത്തവണ ഐഫോൺ 15 പ്രോമാക്‌സിന് വലിയ ആരാധകരുണ്ടെന്നാണ് വിവരം. രാജ്യത്ത് പ്രീമിയം ഫോണുകളോടുള്ള താൽപര്യം വർധിച്ചുവരുന്നുണ്ടെന്ന സൂചനയായാണ് ആപ്പിളിന്റെ റെക്കോർഡ് വിൽപന വിലയിരുത്തുപ്പെടുന്നത്. ഇന്ത്യൻ നിർമിതമായ ഐഫോണുകൾ ആദ്യ ദിവസം തന്നെ വിൽപനയ്‌ക്കെത്തിയിട്ടുണ്ട്. ആദ്യ ദിനത്തിലെ വിൽപനയിൽ വലിയ ആവേശത്തിലാണ് ആപ്പിൾ.

ഐഫോൺ 15 സീരീസിന് വേണ്ടിയുള്ള പ്രീ-ഓർഡറുകളിൽ മുൻവർഷത്തേക്കാൾ 50 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം വിറ്റഴിച്ച ഐഫോൺ 14 സീരീസിൽ 85 ശതമാനവും 14 പ്ലസ് മോഡലുകളായിരുന്നുവെന്നാണ് സൈബർ മീഡിയ റിസർച്ച് നൽകുന്ന വിവരം.
ഇത്തവണ 48 എംപി ക്യാമറ, ഡൈനാമിക് ഐലന്റ് ഉള്ള സ്‌ക്രീൻ എല്ലാം പുതിയ ഫോണുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!