കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്. ‘മത്സരിക്കാൻ തീരുമാനിച്ചു.നാമനിർദ്ദേശ പത്രിക ഉടൻ നൽകുc, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല’ ഗെലോട്ട് വ്യക്തമാക്കി. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മത്സരിക്കും.കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അശോക് ഗഹ്‌ലോത് രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും. രണ്ടുസ്ഥാനങ്ങള്‍ ഒന്നിച്ച് വഹിക്കാന്‍ പറ്റില്ലെന്ന നിലപാട് രാഹുല്‍ ഗാന്ധി എടുത്തതോടെയാണ് ഗഹ്‌ലോതിന്റെ പിന്‍മാറ്റം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന രാഹുല്‍-ഗഹ്‌ലോത് കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയതെന്നാണ് വിവരം.യി . ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ശശി തരൂര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
മത്സരിക്കുമെന്നുറപ്പിച്ച് ഗെഹ്‌ലോട്ട്;അധ്യക്ഷനായാല്‍ ഗഹ്‌ലോത് മുഖ്യമന്ത്രിപദം രാജിവെച്ചേക്കും
