
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,527 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 56,46,190 ആയി ഉയർന്നു.
കോവിഡ് മരണ സംഖ്യയും രാജ്യത്ത് ആശങ്ക ഉയർത്തി വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം കോവിഡ് രോഗബാധ മൂലം 1085 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 90,020 ആയി ഉയർന്നു.
ഇതേ സമയം ഒരു ദിവസം 89,746 പേർ രോഗമുക്തി നേടി. രാജ്യത്ത് 45,87,613 പേർ രോഗമുക്തി നേടി. രോഗബാധിതരിൽ 80 ശതമാനം രോഗമുക്തി നേടിയെന്നത് കോന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. 33,407 കോവിഡ് മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 18,390 പേർ രോഗബാധിതരായപ്പോൾ 392 പേർ മരിച്ചു.
ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആന്ധ്രപ്രദേശിൽ 7553 പേർക്കും കർണാടകയിൽ 6974 പേർക്കും തമിഴ്നാട്ടിൽ 5337 പേർക്കും ഇന്നലെ രോഗം സ്ഥിരീകിരിച്ചു.

