
കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ DYFI കുന്ദമംഗലത്ത് യുവജന പ്രതിഷേധം സംഘടിപ്പിച്ചു. DYFI ജില്ലാ ട്രഷർ എൽ.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി നിധിൻനാഥ് ടി എം സ്വാഗതം പറഞ്ഞു. അതുൽദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.അബിജേഷ് സംസാരിച്ചു. ജിജിൻ ബി.എസ് നന്ദി പറഞ്ഞു.
ചാത്തങ്കാവ് ഹെല്‍ത്ത് സെന്ററിന് സമീപം സംഘടിപ്പിച്ച യുവജന പ്രതിഷേധം എം എം സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി പി ഷിനിൽ, മേഖലാ ട്രഷറർ അനഘ എന്നിവർ സംസാരിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി ലിജിൻ വി.പി സ്വാഗതം പറഞ്ഞു, അക്ഷയ് അദ്ധ്യക്ഷത വഹിച്ചു. നിഖിൽ നന്ദി പറഞ്ഞു.

