News

എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ രാഷ്ട്രീയമില്ലെന്ന് ഭാര്യ

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ ആത്മഹത്യക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് രാജേഷിന്റെ ഭാര്യ. രാജേഷിന് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഭാര്യ രജിഷ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായിരുന്നത്. ഓട്ടോയുമായി എലത്തൂര്‍ സ്റ്റാന്‍ഡിലെത്തിയ രാജേഷിനെ സി.ഐ.ടി.യു.ക്കാരായ തൊഴിലാളികള്‍ തടയുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ നാലു പ്രതികളാണ് പോലീസ് പിടിയിലായിട്ടുള്ളത്. ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!