National News

അമരീന്തര്‍ സിംഗിന്റെ പരസ്യവിമര്‍ശനം; ഉപദേശകരെ തന്റെ വസതിയിലേക്ക് വിളിപ്പിച്ച് നവ്‌ജ്യോത് സിംഗ് സിദ്ധു

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെ, തന്റെ ഉപദേശകരെ വസതിയിലേക്ക് വിളിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. വിവാദവിഷയങ്ങളില്‍ സംസാരിക്കരുതെന്നും ഉപദേശകരെ സിദ്ദു നിയന്ത്രിക്കണമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തന്റെ ഉപദേശകരായ മല്‍വീന്ദര്‍ സിംഗ് മാലിയേയും പ്യാരേ ലാല്‍ ഗാര്‍ഗിനെയും സിദ്ധു പട്യാലയിലെ വീട്ടിലേക്ക് വിളിപ്പിച്ചത്.

ഓഗസ്റ്റ് 11-നാണ് സിദ്ധുവിന്റെ ഉപദേശകരായി മല്‍വീന്ദര്‍ സിങ്ങും ഗാര്‍ഗും ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റതിന് പിന്നാലെ ഇരുവരും പാകിസ്താന്‍, കശ്മീര്‍ വിഷയങ്ങളില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കണമെന്ന് സിദ്ധു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പരസ്യവിമര്‍ശം.

കശ്മീര്‍ കാശ്മീരികളുടേതാണ്. യു.എന്‍.ഒ. പ്രമേയങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് ഇന്ത്യയും പാകിസ്താനും അനധികൃതമായി കശ്മീരിനെ പിടിച്ചെടുത്തു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കില്‍ ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവയുടെ ആവശ്യമെന്തായിരുന്നു? എന്നായിരുന്നു സിദ്ധുവിന്റെ ഉപദേശകരില്‍ ഒരാളായ മല്‍വീന്ദര്‍ സിംഗ് മാലിയുടെ പരാമര്‍ശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!