ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 25,072 പേര്‍ക്ക്. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 44,157 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി.
വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 3.33 ലക്ഷം സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 1.63 ലക്ഷം കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 10,402 പേര്‍ക്കാണ് രോഗം.
389 മരണമാണ് കോവിഡ് മൂലം ഞായറാഴ്ച സംഭവിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.34 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 7.95 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്തത്. ആകെ നല്‍കിയ കോവിഡ് വാക്‌സിന്റെ എണ്ണം 58 കോടി കവിഞ്ഞു.