ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന റിലീഫ് ചാരിറ്റി സജീവപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ അസീസ് ചേരിഞ്ചാലിന്റെ ചികിത്സ ധനസമാഹരണത്തിലേക്ക് തുക കൈമാറി കുന്ദമംഗലം ഐ സി ഡി എസ് പ്രോജെക്ടിലെ അംഗങ്ങളും അംഗനവാടി പ്രവർത്തകരും.അസീസ് ചേരിഞ്ചാൽ സഹായകമ്മിറ്റി ചെയർമാനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബാബു നെല്ലൂളിക്കാണ് സമാഹരിച്ച പതിനെട്ടായിരം രൂപ നൽകിയത്.ഐ സി ഡി എസ് പ്രൊജക്റ്റ് ലീഡർ നിഷ രക്നം തുക കൈമാറി.ഐ സി ഡി എസ് അംഗം സ്മിത,അധ്യാപികമാരായ ബിന്ദു,സലീസ എന്നിവർ സാന്നിധ്യമറിയിച്ചു.നാൽപ്പത് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിന്റെ ചികിത്സക്കായി വേണ്ടത്.ഭാരിച്ച ഈ ചിലവ് കുടുംബത്തിന് താങ്ങാൻ കഴിയാതേവന്നതിനാൽ കുന്ദമംഗലത്തെ രാഷ്ട്രീയ-സാമൂഹ്യ-മത രംഗത്ത് പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും യോഗം ചേർന്ന് കമ്മറ്റിരൂപീകരിക്കുകയും കുന്ദമംഗലം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അസീസ് ചേരിഞ്ചാൽ ചികിത്സാ സഹായകമ്മറ്റിക്ക് കൈത്താങ്ങായി കുന്ദമംഗലം ഐ സി ഡി എസ് പ്രോജെക്ടിലെ അംഗങ്ങളും അംഗനവാടി പ്രവർത്തകരും

