Entertainment News

ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ വിവാദം;സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്,നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദം.പൂർണമായും ഡബ് ചെയ്ത സിനിമയ്ക്ക് സിൻക് സൗണ്ടിന് പുരസ്കാരം നൽകിയതാണ് വിവാദമായത്. ദൊള്ളു എന്ന കന്നട ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്. സിൻക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാൻ ജൂറിക്ക് കഴിയാത്തത് നാണക്കേട് എന്ന് ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് തുറന്നടിച്ചു. നിതിൻ ലൂക്കോസിന്റെ വിമർശനം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു.സംഭവത്തിൽ പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി രംഗത്തെത്തി നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി പറ‌ഞ്ഞു. സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമ കണ്ടപ്പോൾ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!