താമരശ്ശേരി താലൂക്കില്‍ ഇ-ഓഫീസ്
സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു
താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഇ-ഓഫീസ് സംവിധാനം സഹായകമാകും. എല്ലാ ജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
തഹസില്‍ദാര്‍ സി സുബൈര്‍ അധ്യക്ഷത വഹിച്ചു. എല്‍.ആര്‍ തഹസില്‍ദാര്‍ കെ ബലരാജന്‍, ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ പി അജിത്പ്രസാദ്, ഓണ്‍ലൈന്‍ ഹാന്റ്ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനിയര്‍ ധന്വന്ത്, നീതു തങ്കച്ചന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
സ്വയംതൊഴില്‍ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4 ശതമാനം മുതല്‍ ശതമാനം വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്കും: 0495 – 2767606, 9400068511 എന്ന നമ്പറില്‍ ബന്ധപ്പെടാം.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള കസ്റ്റമര്‍ സര്‍വ്വീസ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു) ഒഴിവുകളിലേക്ക് ജൂലൈ 28 ന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ജൂലൈ 26 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഇന്റര്‍വ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.ഫോണ്‍ – 0495 2370176
ഓണ്‍ലൈന്‍ പരിശീലന പരിപാടി
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 മുതല്‍ 28 വരെ ക്ഷീരസംഘത്തിലെ ഭരണസമിതി അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 26 ന് രാവിലെ 11 മണിക്ക് പ്രാഥമിക ‘ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് കേരള സഹകരണ നിയമം , ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പ്രാധാന്യവും, സംഘം പാലിക്കേണ്ട നടപടിക്രമങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവുകളും ‘എന്ന വിഷയത്തിലും 27ന് രാവിലെ 11 മണിക്ക് ‘അറ്റലാഭ വിഭജനം, കണക്കുകള്‍ പരിശോധിക്കുന്ന വിധം, ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍’ എന്ന വിഷയത്തിലും 28ന് രാവിലെ 11 മണിക്ക് ‘പ്രസിഡന്റ്, ഭരണസമിതി അംഗങ്ങളുടെ ചുമതലകളും കര്‍ത്തവ്യങ്ങളും, സെക്ഷന്‍ 80’ എന്ന വിഷയത്തിലും ഓണ്‍ലൈന്‍ പരിശീലനം ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. പങ്കെടുക്കാനായി ഇതോടൊപ്പമുള്ള ലിങ്ക് വഴി ജോയിന്‍ ചെയ്യുക. 26 ന് http://meet.google.com/hog-voaw-ydc,
27 ന് http://meet.google.com/uan-dhid-amw. 28 ന് http://meet.google.com/ymt-ycbd-iym.
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളില്‍ സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റും) സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, സി-ആപ്റ്റിന്റെ കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ്ങ് (ബൈന്റിംഗ്) എന്നീ കോഴ്സുകളില്‍ എസ്.സി/എസ്.ടി/ഒ.ഇ.സി/ജനറല്‍ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യപ്പെടുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 28 നകം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്), നെല്ലിക്കോട് സ്‌ക്കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കരന്‍ റോഡ്, ചേവായൂര്‍ പോസ്റ്റ്, കോഴിക്കോട്, പിന്‍-673017 ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 0495 2356591.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-
ആറുമാസത്തെ അംശാദായം ഒഴിവാക്കി
കോവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളതുമായ ഉടമാ/തൊഴിലാളികള്‍ക്ക് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസ കാലയളവിലെ ഉടമാ/തൊഴിലാളി അംശാദായം പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റും) സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, സി-ആപ്റ്റിന്റെ കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ്ങ് (ബൈന്റിംഗ്) എന്നീ കോഴ്സുകളില്‍ എസ്.സി/എസ്.ടി/ഒ.ഇ.സി/ജനറല്‍ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യപ്പെടുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 28 നകം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്), നെല്ലിക്കോട് സ്‌ക്കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കരന്‍ റോഡ്, ചേവായൂര്‍ പോസ്റ്റ്, കോഴിക്കോട്, പിന്‍-673017 ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 0495 2356591.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-
ആറുമാസത്തെ അംശാദായം ഒഴിവാക്കി
കോവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളതുമായ ഉടമാ/തൊഴിലാളികള്‍ക്ക് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസ കാലയളവിലെ ഉടമാ/തൊഴിലാളി അംശാദായം പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി ആഘോഷം:
സ്വാഗതസംഘം രൂപീകരിച്ചു
കേരളത്തിന്റെ സാമൂഹ്യ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂ
ത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററെയും ജനറൽ കൺവീനറായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സ്രെകട്ടറി ശാരദാ മുരളീധരനെയും സംഘാടക സമിതി രൂപീകരണയോഗം തെരഞ്ഞെടുത്തു.
മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ട്രയൽ
പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 വർഷം 5,11 ക്ലാസുകളിലെ പ്രവേശനത്തിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജൂലൈ 30 മുതൽ ആഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും. നിലവിൽ 4,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ, സ്‌കൂൾ മേധാവിയുടെ കത്ത,് ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. നിലവിൽ ഒഴിവുള്ള 6,7,8,9 ക്ലാസുകളിലെ സീറ്റുകളിലും സെലക്ഷൻ നടത്തും. 5,6,7 ക്ലാസുകളിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 8,9,11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിറിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2381601, 9847262657.
പൊതുജനങ്ങൾക്ക് പ്രവേശനമില്ല
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഓഗസ്റ്റ് 18 വരെ കോവിഡ്-19 മാനദണ്ഡങ്ങൾ പ്രകാരം നടക്കുന്നതിനാൽ നിയമസഭാ സമുച്ചയത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം: അപേക്ഷിക്കാം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ്
(ഫിനാൻസ്) ആയി കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 . വിശദവിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.
സ്വാശ്രയ, സ്നേഹയാനം പദ്ധതികൾക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം
70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന ‘സ്വാശ്രയ’ പദ്ധതിയ്ക്കായി 2021-22 സാമ്പത്തികവർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്ക് മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
നാഷണൽ ട്രസ്റ്റ് നിയമത്തിലുൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന ‘സ്നേഹയാനം’ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം.
രണ്ടു പദ്ധയിലെയും അർഹതപ്പെട്ട അപേക്ഷകൾ ഓഗസ്റ്റ് 31ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 04712343241. വെബ്സൈറ്റ്: sjd.kerala.gov.in, ഇ-മെയിൽ: dswotvmswd@gmail.com.
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യാണ് വിദ്യാഭ്യാസ യോഗ്യത. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471-2560333.
സുപ്പർവൈസർ കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം നേരിട്ടോ, തപാൽ മാർഗ്ഗമോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലെ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ(8547005100, 0473-4231995), കരുനാഗപ്പള്ളി(8547005036, 0476-2665935), കല്ലൂപ്പാറ(8547005034, 0469-2678983), ചേർത്തല(8547005038, 0478-2552714) എന്നിവിടങ്ങളിലെ കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷ www.Ihrd.kerala.gov.in/enggnri ലോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായോ സമർപ്പിക്കണം. ആഗസ്റ്റ് അഞ്ച് തീയതി വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ നൽകാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ആയിരം രൂപയുടെ രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ihrd.ac.in. ഇ-മെയിൽ: ihrd.itd@gmail.com.
ഹൈക്കോടതി വാച്ച്മാൻ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം
ജൂലൈ 30ന് നടക്കുന്ന ഹൈക്കോടതി വാച്ച്മാൻ എഴുത്ത് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു.
വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നൽകണം
സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് വാങ്ങി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാർക്ക് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായ വനിതാ ശിശു വകുപ്പ് ഡയറക്ടർ നിർദേശം നൽകി.
കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂൾ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നൽകേണ്ടത്.
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 30ന്
തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻറ് 33/11 കെ.വി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കാൻ എട്ട് എം.വി.എ ട്രാൻസ്ഫോർമറും അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂലൈ 30ന് പൊതു തെളിവെടുപ്പ് നടത്തും. രാവിലെ 10.30ന് തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28ന് ഉച്ചക്ക് 12ന് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം.
പെറ്റീഷന്റെ പകർപ്പ് www.erckerala.org ൽ ലഭ്യമാണ്.
തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ 28ന് മുമ്പ് കിട്ടുംവിധം അയയ്ക്കണം.
എം.സി.എ പ്രവേശനപരീക്ഷ 31 ന്; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.lbscentre.kerala.gov.in ൽ അപേക്ഷാർത്ഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽകാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.
50 ആരോഗ്യ സ്ഥാപനങ്ങൾ, 25 കോടി രൂപയുടെ വികസനം;
24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സബ് സെന്റർ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 6 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 28 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ, 4 താലൂക്ക് ആശുപത്രികൾ, 2 ജനറൽ ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.
ജനങ്ങൾക്ക് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. പ്രവർത്തനസജ്ജമായ 6 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ആലപ്പുഴ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.
ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാണ് സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്. സബ് സെന്ററുകളായ തിരുവനന്തപുരം ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള, യു.പി.എച്ച്.സി. ചാല, യു.പി.എച്ച്.സി. കളിപ്പാൻ കുളം, സബ് സെന്ററുകളായ കോട്ടയം കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, മെയിൻ സെന്ററുകളായ നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ, സബ് സെന്ററുകളായ എറണാകുളം തൈക്കാവ്, പിണർമുണ്ട, ഉളിയന്നൂർ, യു.പി.എച്ച്.സി. കടവന്ത്ര, യു.പി.എച്ച്.സി. മങ്ങാട്ടുമുക്ക്, സബ് സെന്ററുകളായ തൃശൂർ അന്നനാട്, പൂവ്വൻചിറ, ശാന്തിപുരം, ചൂലൂർ, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, അരൂർ, പേരാമംഗലം, മേലൂർ എന്നിവയേയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി മാറ്റിയിരിക്കുന്നത്.
താലൂക്ക് ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നിർവഹിക്കുന്നു. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി ഓക്‌സിജൻ ജനറേറ്റർ, പത്തനംതിട്ട തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഐസിയു., 15 നവജാതശിശു പുനർ ഉത്തേജന യൂണിറ്റുകൾ, കേന്ദ്രീകൃത ഓക്‌സിജൻ ലഭ്യത, ട്രയേജ്, സി.ഐ.ഐ.യുടെ സാമ്പത്തിക സഹായത്തോടെ ഇടുക്കി പീരുമേട് താലുക്ക് ആശുപത്രിയിൽ സ്ഥാപിച്ച കേന്ദ്രിക്യത ഓക്‌സിജൻ വിതരണ ശ്യംഖല, തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഇ-ഹെൽത്ത് സംവിധാനം ആദ്യഘട്ടം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
അടൂർ ജനറൽ ആശുപത്രിയിൽ നവജാതശിശു പരിചരണത്തിനായി 20.79 ലക്ഷം രൂപ ചെലവഴിച്ചുള്ള എസ്.എൻ.സി.യു, 15 നവജാതശിശു പുനർ ഉത്തേജന യൂണിറ്റുകൾ, കേന്ദ്രീകൃത ഓക്‌സിജൻ ലഭ്യത, ട്രയേജ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ 1.24 കോടി രൂപ ചെലവഴിച്ച് നിർമ്മാണനവീകരണ പ്രവർത്തനം പൂർത്തിക്കരിച്ചിട്ടുണ്ട്. നിലവിലുള്ള പഴയ ഒപി. ബ്ലോക്കിന്റെ നവീകരണം, കാത്തിരുപ്പ് കേന്ദ്രങ്ങൾ, പുതിയ ടോയ്‌ലെറ്റുകൾ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
കോട്ടയം ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ 1.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവഹിക്കും.
ഗർഭിണികളായ ആദിവാസികളെ കുടുംബ സമേതം താമസിപ്പിച്ച് പ്രസവ ശുശ്രൂക്ഷ നൽകാൻ വേണ്ടി 6.14 ലക്ഷം രൂപ വീതം ചെലവഴിച്ച് വയനാട് ബത്തേരിയിലും വൈത്തിരിയിലും സജ്ജമാക്കിയ ആന്റിനെറ്റൽ ട്രൈബൽ ഹോം, 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മാനന്തവാടി ടി.ബി. സെൽ, കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഹൈ ഡിപ്പന്റൻസി യൂണിറ്റ്, കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിന് വേണ്ടി ജില്ലാ നഴ്‌സിംഗ് സ്‌കൂളിൽ 60 ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച സ്‌കിൽ ലാബ്, എറണാകുളം ഇടപ്പള്ളി റീജിയണൽ വാക്‌സിൻ സ്റ്റോർ, കണ്ണൂർ ടിബി സെന്ററിന്റെ പുതിയ കെട്ടിടം, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ സജ്ജമാക്കിയ ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ വിപുലീകരണം, തൃശൂർ കൈപ്പമംഗലം മതിലകം ട്രാൻസ് ഗ്ലോബൽ ഡ്രൈ പോർട്ടിൽ സജ്ജമാക്കിയ 55,000 സ്‌ക്വയർ ഫീറ്റിൽ 450 കിടക്കകളോട് കൂടിയ സ്ത്രീകൾക്ക് മാത്രമായുള്ള സി.എഫ്.എൽ.ടി.സി./ സി.എസ്.എൽ.ടി.സി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
ചരക്ക് സേവനനികുതി വകുപ്പിലെ അധിക തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
- ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും
സംസ്ഥാനത്ത് ജി.എസ്.ടി നടപ്പിലാക്കിയതിനെത്തുടർന്ന് ചരക്ക് സേവന നികുതി വകുപ്പിൽ അധികം വന്ന തസ്തികകൾ പഞ്ചായത്ത് വകുപ്പിലേക്ക് വിന്യസിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിൽ ഓഫീസ് അറ്റൻഡന്റ് തസ്തിക അധികമായി സൃഷ്ടിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്നും തസ്തിക സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ചരക്ക് സേവനനികുതി വകുപ്പിൽ നിന്നും സ്വാഭാവികമായി റദ്ദായി പോകുന്ന 208 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് പഞ്ചായത്ത് വകുപ്പിലേക്ക് മാറ്റുന്നത്. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം തൊഴിലന്വേഷകർക്ക് ആശ്വാസം പകരുന്ന നടപടിയാണ് സർക്കാരിന്റേത്. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് നിയമനം വേഗത്തിൽ പരിഗണിക്കണമെന്ന റാങ്ക് ഹോൾഡർമാരുടെ ആവശ്യത്തിന് സർക്കാർ നൽകിയ ഉറപ്പ് ഇത്തരം നടപടികളിലൂടെ പാലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തസ്തികകൾ 14 ജില്ലകളിലേക്കും വിന്യസിക്കാനും പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനും വകുപ്പിന് സാധിച്ചു. ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക മാത്രമുള്ള 457 ഗ്രാമപഞ്ചായത്തുകളിലെ വർധിച്ച ജോലിഭാരം ലഘൂകരിക്കാൻ ഒരു ഓഫീസ് അറ്റൻഡന്റ് തസ്തിക കൂടി അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകിയും ജില്ലകളിലെ നിലവിലുള്ള കേഡർ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശ്രദ്ധിച്ചുമാണ് തസ്തിക വിന്യസിച്ചതെന്ന് മന്ത്രി കൂട്ടിചേർത്തു.
പട്ടികജാതി വികസന ഫണ്ട് തിരിമറി: തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കണം
പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനും മുഴുവൻ തുകയും അടിയന്തരമായി കണ്ടെടുക്കാനും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തിരിമറിയിൽ കമ്മീഷൻ നേരത്തെ കേസ് എടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമപ്രകാരവും പട്ടികജാതി പട്ടികവർഗ അതിക്രമ നിയമപ്രകാരവും നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് ഓഫീസ്് മേധാവിക്ക് മാത്രം അനുമതി നൽകാനും നിർദ്ദേശമുണ്ട്. കുറഞ്ഞത് കഴിഞ്ഞ അഞ്ച് വർഷത്തെ ആനുകൂല്യ വിതരണം സംബന്ധിച്ച് ഗുണഭോക്താക്കളിൽ നിന്ന് നേരിട്ട് പരിശോധിക്കണം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിക്കാനും മൂന്നു മാസത്തിൽ അന്വേഷണം പൂർത്തിയാക്കാനും വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

