പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു.സിദ്ദുവിനൊപ്പം നിയമിതരായ നാല് വർക്കിംഗ് പ്രസിഡന്‍റുമാരും ഇന്ന് ചുമതലയേറ്റു. സംഗതി സിങ് ഗിൽസിയാൻ, സുഖ്‌വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.
മുഖ്യമന്ത്രി അമരീന്ദർ സിങും ചടങ്ങിൽ പങ്കെടുത്തു. ഹൈക്കമാൻഡ് നടത്തിയ അനുനയ നീക്കങ്ങളാണ് അമരീന്ദർ ചടങ്ങിലേക്കെത്താൻ കാരണമെന്നാണ് വിവരം. പുതിയ പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കി നിയമിച്ചത്. അമരീന്ദര്‍ സിങ് ആദ്യം ഈ തീരുമാനത്തോടെ യോജിച്ചിരുന്നില്ല. പിന്നീട് അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്