നദിയില്‍ കുളിക്കവെ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിന് നേരം ജനകൂട്ടത്തിന്റെ ക്രൂരമര്‍ദനം. അയോദ്ധ്യയില്‍ സരയൂ നദിയിലെ സ്‌നാനഘട്ടില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെയാണ് ജനക്കൂട്ടം മര്‍ദിച്ചവശനാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കില്ലെന്ന് മര്‍ദ്ദിക്കുന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. യുവാവിനെ തുടരെ മര്‍ദ്ദിക്കുകയും നദിയില്‍ നിന്നും വലിച്ച് കരയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. യുവതി ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു.
പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും നിങ്ങള്‍ക്ക് കുടുംബമില്ലേ എന്നും ചോദിച്ചാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പരാതി ലഭിച്ചിട്ടില്ലെന്നാണ് അയോധ്യ പോലീസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
ഒരാഴ്ച മുമ്പുള്ള വീഡിയോ ആണിതെന്നാണ് അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ടെ പറയുന്നത്. ദമ്പതികള്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരെ കണ്ട ശേഷം പരാതി ഉണ്ടെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും.