കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സ്ട്രൈക്കറായ അഗ്വേറോയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളതെന്ന് കോച്ച് പെപ് ഗ്വാർഡിയോള. നേരത്തെ പരിക്ക് പറ്റിയ കാൽമുട്ടിന്റെ അതേ സ്ഥാനത്ത് തന്നെ വീണ്ടും പരിക്കേറ്റത് ആശങ്ക ചെലുത്തുന്നുണ്ട്.
പരിക്കിന്റെ ആഴം ഇത്തവണത്തെ ലീഗുകൾ നഷ്ടപെടുത്തുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അഗ്വേറോ നീണ്ട കാലം പുറത്തിരുന്നേക്കുമെന്ന് പരിശീലകൻ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ലീഗ് താരത്തിന് നഷ്ടപ്പെടുമെന്നും എത്ര ദിവസം വേണ്ടി വരും തിരിച്ചു വരാൻ എന്നത് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ബേർൺലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു അഗ്വേറോയ്ക്ക് പരിക്കേറ്റത്. താരത്തെ പരിക്കേറ്റ ഉടനെ തന്നെ പകരക്കാരനെ കളത്തിലിറക്കിയിരുന്നു.