രാഹുൽ ഗാന്ധിക്ക് നേരെ വധ ഭീഷണി മുഴക്കിയ യു പി സ്വദേശിക്കെതിരെ കേസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാർച്ച് 25 നാണ് കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു മനോജ് വധ ഭീഷണി മുഴക്കിയത്.
ലല്ലൻ കുമാഖിന്റെ ഫോണിൽ വിളിച്ച മനോജ് രാഹുൽ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധിക്ക് വധ ഭീഷണി; യു പി സ്വദേശിക്കെതിരെ കേസ്

