National News

ഇന്ത്യൻ ചായക്ക് ആരാധകരേറെ; അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ.

ഇന്ത്യൻ ചായക്ക് ആരാധകർ ഏറുന്നു . അത് കൊണ്ട് തന്നെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്നും 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് ടീ ബോർഡ് ഓഫ് ഇന്ത്യ.

ആഗോള തലത്തിൽ തേയില ഉത്പാദനത്തിൽ രണ്ടാം സ്ഥാനവും കയറ്റുമതിയിൽ അഞ്ചാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം, ആഗോള വിപണിയിൽ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ സൗരവ് പഹാരി പറഞ്ഞു.

തേയില കയറ്റ്മതി രംഗത്ത് കെനിയയുമായും ശ്രീലങ്കയുമായും കടുത്ത മത്സരമാണ് ഇന്ത്യ നടത്തുന്നത്.

തേയിലയുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുമെന്നും യുവജനങ്ങളിലേക്ക് ചായയുടെ സ്വാദ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ചരക്കുകളായിരിക്കും കയറ്റുമതി ചെയ്യുക. ഇന്ത്യൻ ചായയുടെ രുചി ആഗോള തലത്തിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!