പങ്കെടുക്കാന്‍ 25 നകം അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷന് നടത്തണം
ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19 സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തും. കോഴിക്കോട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് കോഴിക്കോട് താലൂക്ക് തലത്തില്‍ മെയ് 26 ന് രാവിലെ 9.30 മുതല്‍ നടക്കും.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവിധ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുക. ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ തൊട്ടടുത്ത അക്ഷയ സെന്റര്‍മായി ഫോണ്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മെയ് 25ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷന് നടത്താവുന്നതാണ്.
അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി നല്കാന് സന്നദ്ധമായ പൊതുജനങ്ങളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുകയും ഫോണ്‍ മുഖാന്തരം രജിസ്ട്രേഷന് നടത്തുകയും അതോടൊപ്പം പരാതി രേഖപ്പെടുത്തുകയും ചെയ്യണം. മെയ് 25 ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷന് നടത്താവുന്നതും പരാതി രേഖപ്പെടുത്തുന്നതാണ്

