Trending

കൺട്രോൾ റൂമിലെ പോലീസുകാരൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

കോഴിക്കോട്: റെയിൽവേ ട്രാക്കിൽ കോഴിക്കോട് കൺട്രോൾ റൂമിലെ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്ദമംഗലം കളരിക്കണ്ടി സ്വദേശിയായ കണയംപറമ്പത്ത് കെ പി ഷാജുൽ (45) നെയാണ് വെസ്റ്റ് ഹിൽ ഭാഗത്ത്‌ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്(തിങ്കൾ) രാവിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഷാജുൽ കോഴിക്കോട് പോലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്തു വരികയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഷാജുലിന്റെ പിതാവ് കെ പി സുരേന്ദ്രനാഥ്. ഭാര്യ : നിഖില

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!