ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും വിവാഹം കഴിച്ചത്. ആരാധകരുമായി സോഷ്യല്‍ മീഡിയലൂടെ നല്ല ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു ആരാധികയുടെ ചോദ്യത്തിന് ജ്യോതിക നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
‘സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപത്രത്തിന് ഒരു ദിവസത്തേക്ക് സൂര്യയെ നല്‍കിയത് പോലെ എനിക്കും ഒരു ദിവസം അദ്ദേഹത്തെ തരുമോ. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത ആരാധികയാണ്’ എന്നായിരുന്നു ആരാധികയുടെ കമന്റ്. ‘ഒരിക്കലും അത് അനുവദിക്കില്ല’ എന്നായിരുന്നു ജ്യോതിക നല്‍കിയ മറുപടി.