ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും ക്യാന്‍സര്‍ ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ പ്രിന്‍സസ് ഓഫ് വെയില്‍സ് കാതറീന്‍ തന്നെയാണ് ഇക്കാര്യം ലോകത്തോട് പങ്കുവെച്ചത്. കീമോ തെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടക്കുന്നതായും ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് തനിക്ക് ക്യാന്‍സര്‍ സ്ഥീരികരിച്ചതെന്നും കാതറീന്‍ വെളിപ്പെടുത്തി.
ഉദരശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ ആരംഭിച്ചതായും കാതറിന്‍ വീഡിയോയില്‍ വ്യക്തമാക്കി. ക്യാന്‍സര്‍ രോഗികളായ ആരും തന്നെ നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും, ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വീഡിയോയില്‍ പറഞ്ഞു.

