Trending

യമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; പണം സ്വരൂപിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയായ് നേഴ്സ് നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നതായും ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദി ഉണ്ടെന്നും നിമിഷ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്‌ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും നിമിഷപ്രിയ പറഞ്ഞു.

യമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രയക്ക്, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ ശിക്ഷ ഇളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ യമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയിരുന്നു. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!