കഞ്ചാവുമായി അറസ്റ്റിൽ:
അതിഥി തൊഴിലാളികളുടെ വാടക വീടുകൾ കേന്ദ്രീകരിച്ച് വീണ്ടും റെയ്ഡ്. പിടിച്ചെടുത്തത് ആറ് കിലോഗ്രാമിലധികംകഞ്ചാവ്
കോഴിക്കോട് :സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പോലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐ പി എസിൻ്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നുവരുന്നതിൻ്റെ ഭാഗമായി മാങ്കാവിലുള്ള ഒറീസ തൊഴിലാളിക ളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമിലധികം
കഞ്ചാവുമായി ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പോലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫ്) ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടി.
കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഒറീസയിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോൾ പിടിയിലായത്. ഒറീസയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരു ന്നത് .
ഇവരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റു വാടക വീടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇവർക്ക് വീടുകൾ വാടകക്ക് നൽകിയവർക്കെതിരെശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്തുന്നതായിരിക്കുമെന്നും എസിപി ടി.ജയകുമാർ പറഞ്ഞു.
ഡൻസാഫ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, അംഗങ്ങളായ കെ.അഖിലേഷ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ജിനേഷ് ചൂലൂർ,കെ.സുനൂജ്, അർജ്ജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, കസബ പോലീസ് സ്റ്റേഷനിലെ ശിവദാസൻ, സജീവൻ,രതീഷ്, വിഷ്ണുപ്രഭ, എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

