ഇന്ത്യയുടെ വിപ്ലവകാരിയായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗ് 1931 മാർച്ച് 23 ന് മറ്റ് രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളായ സുഖ്ദേവ് ഥാപ്പർ, ശിവറാം രാജ്ഗുരു എന്നിവരോടൊപ്പം തൂക്കിലേറ്റപ്പെട്ടു. ഈ വർഷം ഷഹീദ് ഭഗത് സിംഗിന്റെ 91-ാം ചരമവാർഷികമാണ്.
ബ്രിട്ടീഷ് പോലീസ് ഓഫീസർ ജോൺ സോണ്ടേഴ്‌സിനെ മാരകമായി വെടിവെച്ചതിനാണ് യുവ വിപ്ലവ നേതാക്കളെ ബ്രിട്ടീഷുകാർ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയുംചെയ്തത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച മൂന്ന് യുവ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ ആദരിക്കാനും സ്മരിക്കാനും ഇന്ത്യ എല്ലാ വർഷവും മാർച്ച് 23 ഷഹീദ് ദിവസായി ആചരിക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കർ കലനിൽ സത്യപ്രതിജ്ഞ ചെയ്ത്, ഷഹീദ് ദിവസ് സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിച്ചു.