പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. കൂടാതെ ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് വേണ്ടെന്നും ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി .
രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ്കേന്ദ്രം സർക്കാർ ഇങ്ങനെ ഒരു തീരുമാനമെടുത്തത് . . എന്നാൽ ഇളവ് നിലവിൽ വരണമെങ്കിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കണം.
അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്.
കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളം പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്.