സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ സിറ്റിങ് 25 -ന് തൃശ്ശൂരില്‍
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ് മാര്‍ച്ച് 25 -ന് രാവിലെ 11 മണിയ്ക്ക് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗിലുളള ആര്‍ഡിഒ കോര്‍ട്ട് ഹാളില്‍ നടക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. സിറ്റിങ്ങില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുളള പുതിയ പരാതികള്‍ സ്വീകരിക്കും.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലനം
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള രണ്ടാംഘട്ട പരിശീലന ക്ലാസ് മാര്‍ച്ച് 24, 25, 26, 27 ദിവസങ്ങളില്‍ വെസ്റ്റ്ഹില്‍ ബീച്ച് റോഡില്‍ വെളളയില്‍ പോലീസ് സ്റ്റേഷനു സമീപമുളള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ നടക്കുമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.
സായുധ സേന പതാക വിതരണം : കുടിശ്ശിക അടക്കണം
സായുധസേന ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സായുധ സേനാ പതാകകള്‍ വിതരണം ചെയ്ത വകയില്‍ വരുത്തിയ കുടിശ്ശിക മാര്‍ച്ച് 27 -നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അടച്ചു രസീതി കൈപ്പറ്റണമെന്ന് കലക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 28 നകം ലഭിക്കണം .
വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്,കോഴിക്കോട് 673002.
വിശദ വിവരങ്ങള്‍ക്ക് : 8137969292, 6238840883.
നാഷണല്‍ ലോക് അദാലത്ത് ഏപ്രില്‍ 10-ന്
കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സംഘടിപ്പിക്കുന്ന നാഷണല്‍ ലോക് അദാലത്ത് ഏപ്രില്‍ 10 -ന് ജില്ലാ കോടതി കോമ്പൗണ്ടില്‍ രാവിലെ 10 ന് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുുകള്‍, വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് (9895932656), കൊയിലാണ്ടി (9745086387) വടകര (9400700072) താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടുക.
സ്ഥാനാര്‍ഥികളുടെ വരവുചെലവ് :
ആദ്യഘട്ട പരിശോധന 26ന്
സ്ഥാനാര്‍ഥികളുടെ വരവു ചെലവ് കണക്കുകളുടെ ആദ്യഘട്ട പരിശോധന മാര്‍ച്ച് 26നും രണ്ടാംഘട്ട പരിശോധന 30നും നടക്കുമെന്ന് ചെലവ് നിരീക്ഷണ വിഭാഗം നോഡൽ ഓഫിസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ മനോജന്‍ കെ.പി.അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ദൈന്യംദിന ചെലവ് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ട രീതിയെ കുറിച്ച് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസില്‍ ചെലവ് നിരീക്ഷകരായ മുഹമ്മദ് സാലിഖ് പര്‍വ്വെസ്, ശ്രീറാം വൈഷ്‌ണോയ്, വിഭോര്‍ ബധോനി എന്നിവര്‍ പങ്കെടുത്തു.
നോമിനേഷന്‍ കൊടുത്ത തിയതി മുതലുള്ള ചെലവുകള്‍ സ്ഥാനാര്‍ഥികള്‍ പ്രത്യേക അക്കൗണ്ട് തുടങ്ങി അതിലൂടെ തന്നെ നടത്തേണ്ടതാണ്. ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാന്‍ കഴിയുന്ന തുക 30,80000 രൂപയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ പണത്തിന്റെ സ്വാധീനമൊഴിവാക്കി സുഗമമായുള്ള നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് ചെലവ് നിരീക്ഷകര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു.