തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം ‘തലൈവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയായി കങ്കണയെത്തുമ്പോള്‍ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും ശശികലയായെത്തുന്നത് മലയാളി നടി ഷംന കാസിമുമാണ്. ഏപ്രില്‍ 23 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.