International

ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 232 വെബ്‌സൈറ്റുകള്‍ നീക്കം ചെയ്തു; ദുബായ് പൊലീസ്

ലഹരി ഉപയോഗം തടയുന്നതില്‍ നേട്ടമുണ്ടാക്കിയതായി ദുബായ് പൊലീസ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 232 വെബ്‌സൈറ്റുകള്‍ നീക്കി. 24 പേരെ അറസ്റ്റ് ചെയ്തതായും ദുബായ് പൊലീസ് ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ അവസാനപാദ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ലഹരി ഉപയോഗം തടയുന്നതിലെ പൊലീസ് ഇടപെടലും ബോധവത്കരണ പരിപാടികളും ഫലം കാണുന്നതായി സൂചിപ്പിക്കുന്ന കണക്കുകളാണ് ദുബായ് പൊലീസ് ആന്റി നര്‍കോട്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട കഴിഞ്ഞ വര്‍ഷത്തെ അവസാനപാദ റിപ്പോര്‍ട്ടിലുള്ളത്. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് സോഷ്യല്‍ മീഡിയ പരസ്യങ്ങളാണ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള 232 വൈബ്‌സൈറ്റുകള്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ ഇരുപത്തിനാല് പേരാണ് ലഹരിവസ്തുക്കള്‍ വിതരണം ചെയ്തതിന് ഈ കാലയളവില്‍ പിടിയിലായത്. ദുബായിലോ യുഎഇയിയിലാകയോ മാത്രമല്ല, രാജ്യാതിര്‍ത്തി കടന്നും ദുബായ് പൊലീസ് ലഹരിക്കെതിരായ പോരാട്ടം നടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്റലിജന്‍സ് വിവര കൊമാറ്റത്തിലൂടെ മറ്റ് രാജ്യങ്ങളിലെയും ലഹരിമാഫിയയെ തകര്‍ക്കാനായും ദുബായ് പൊലീസ് അവകാശപ്പെടുന്നു. ഹെമേയ ഇന്റര്‍നാഷണല്‍ സെന്റര്‍ വഴി നടത്തി ബോദവത്കരണ സെഷനുകള്‍ എഴുത്തിയാറായിരം പേരിലേക്ക് കൂടി എത്തിക്കാനായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി നടത്തിയ ഇടപെടലിലൂടെ നാല്‍പ്പത്തിയാറ് ലക്ഷം ആളുകള്‍ക്ക് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കൈമാറി. ക്രിമിനല്‍ അഫേഴ്‌സ് ഡെപ്ലൂട്ടി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹരേബ് അല്‍ ശംസിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തു. പുതിയ രീതിയിലുള്ള ലഹരി കൈമാറ്റത്തേയും ശൃംഗലകളേയും തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!