National News

36 മണിക്കൂർ വെള്ളവും വൈദ്യുതിയുമില്ല;ജീവനക്കാരുടെ സമരത്തിൽ ഇരുട്ടിലായി ചണ്ഡീഗഢ് നഗരം

വൈദ്യുതി ജീവനക്കാരുടെ സമരത്തിൽ ഇരുട്ടിലായി ചണ്ഡീഗഢ് നഗരം.നഗരത്തിന്റെ പലഭാഗത്തും വൈദ്യുതിയും വെള്ളവുമില്ലാതെ 36 മണിക്കൂറോളമാണ് ജനങ്ങള്‍ കഴിച്ചുകൂട്ടിയത്. പല സ്ഥലങ്ങളിലും ട്രാഫിക്ക് ലൈറ്റുകളും പ്രവര്‍ത്തിച്ചില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ വൈദ്യുതി മുടങ്ങിയതിനാല്‍ ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടിവന്നു. പൂര്‍ണമായും ജനറേറ്ററിനെ ആശ്രയിക്കാന്‍ സാധിക്കാത്തതിനാലാണ് ചില സര്‍ജറികള്‍ മാറ്റിവെച്ചതെന്ന് ചണ്ഡീഗഢ് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ സുമന്‍ സിങ് പറഞ്ഞു.വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ജീവനക്കാരുടെ സമരം. ജീവനക്കാരുടെ നടപടി നീതികരിക്കാനാവാത്തതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി. വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും തടസ്സപ്പെട്ടു.
യൂണിയന്‍ ടെറിറ്ററി അഡൈ്വസര്‍ ധരംപാല്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താനായില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!