യുക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നും സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സൂചന. റഷ്യയുടെ യുക്രൈന്‍ അധിനിവേശം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്ഥിരീകരിച്ച് രംഗത്തെത്തുന്നതിനിടെയാണ് റഷ്യയുടെ പിന്തുണയില്‍ സ്വതന്ത്രറിപ്പബ്ലിക്കുകളെന്ന് പ്രഖ്യാപിക്കപ്പെട്ട ലുബാന്‍സ്‌ക് റിപ്പബ്ലിക്കിനടുത്തുള്ള പ്രദേശത്തുനിന്ന് ബോംബ് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് . ഈ പ്രദേശത്തുനിന്നും ആളുകള്‍ മാറിത്താമസിച്ചെന്നാണ് വിവരം.
നയതന്ത്ര പരിഹാരം തേടാന്‍ താന്‍ ഇപ്പോഴും തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. തുറന്ന ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. എന്നാല്‍ രാജ്യത്തിന്റെ ആവശ്യങ്ങളില്‍ നിന്നും പിന്നോട്ടുപോകാന്‍ തയാറല്ലെന്നും പുടിന്‍ പറഞ്ഞു. റഷ്യയുടെ താല്‍പര്യങ്ങളിലും റഷ്യന്‍ ജനതയുടെ സുരക്ഷയിലും വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും പുടിന്‍ വ്യക്തമാക്കി.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും വെറും 20 കിലോ മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്ന് സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏത് നിമിഷം കടന്നുകയറ്റം പ്രതീക്ഷിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. 150000 സൈനികരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.

