രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ വില 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയിലേക്കെത്തി. 92.81 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87 രൂപ 38 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 91.20 പൈസയും ഡീസലിന് 85.86 രൂപയുമാണ്.
കുതിച്ചുയര്‍ന്ന ഇന്ധനവില ആവശ്യസാധനങ്ങളുടെ വിലവര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്.

