ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തന മികവിന് വനംവകുപ്പിന്റെ വനമിത്ര 2024 അവാർഡുകൾ വനം വന്യ ജീവി മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. ഓരോ ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, കർഷകർ എന്നിവർക്കാണ് 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡുകൾ നൽകുന്നത്.
2024 ൽ ഇടുക്കി ജില്ലയിൽ നിന്ന് അപേക്ഷകൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല.അവാർഡിനർഹരായവർ തിരുവനന്തപുരം — ഷാജു വി, നാൽപ്പാമരം, കാരേറ്റ്, കല്ലറ, കൊല്ലം =– എസ്. സരസ്വതി അമ്മ, കല്ലേലിൽ വീട് പുതുക്കാട്,ചവറപത്തനംതിട്ടാ — പ്രിൻസിപ്പാൾ, എസ്.എ.എസ്.എസ്., എസ്.എൻ.ഡി.പി. യോഗം കോളേജ്, കോന്നി.ആലപ്പുഴ — വാണി വി, പാൽക്കുളങ്ങര, ധനപാടി, ഹരിപ്പാട്.കോട്ടയം — സി.എം.എസ്. കോളേജ്,എറണാകുളം — സിന്ധു പി, റീജിയണൽ മാനേജർ, മാതൃഭൂമി, കൊച്ചി.തൃശ്ശൂർ — ഷീബാ രാധാകൃഷ്ണൻ, വൃന്ദാവൻ.പാലക്കാട് — കെ.പി. മുരളീധരൻ, വെല്ലേരി മഠം, പട്ടാമ്പി.മലപ്പുറം — മുഹമ്മദ് അബുസമദ് കെ.പി., കുറിയാട്ടു പുത്തൻപുരക്കൽ വീട്, മുല്ലിയകുറുശ്ശി, പട്ടികാട് മലപ്പുറം.
വയനാട് — . ശശീന്ദ്രൻ, ശ്യം ഫാം, തെക്കുംത്തറ, വെങ്കനപ്പള്ളി, വയനാട്കോഴിക്കോട് — ദേവിക ദീപക്, ന്യൂ ബസാർ, വെൻങ്കേരി.കണ്ണൂർ — പി.വി. ദാസൻ, അക്ഷര, മുള്ളൂർ പി.ഒ. കണ്ണൂർ കാസർഗോഡ് — സാവിത്രി എം, ടീച്ചർ, യു.പി. സ്‌കൂൾ, മുല്ലേരിയ