ആത്മവിശ്വാസവും ധൈര്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രചോദനം നൽകുന്ന ഏണസ്റ്റ് ഹെമിംഗ്‌വേ യുടെ ദി ഓൾഡ് മാൻ ആൻഡ് ദ സീ കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ മോഡൽ ജനശ്രദ്ധ നേടുന്നു.ഫാബ്ലാബ് ടീം കാർഡ് ബോർഡ് കൊണ്ടാണ് മോഡൽ നിർമ്മിച്ചിരിക്കുന്നത്. മെഷീൻ ഉപയോഗിച്ച് കാർഡ് ബോർഡുകൾ ഉപയോഗിച്ച് ഏത് ഫർണീച്ചറും നിർമ്മിക്കാൻ കഴിയും.കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് പരിമിതിക്കുള്ളിൽ നിന്ന് സ്റ്റാർട്ടപ്പ് ആശയങ്ങളും മറ്റും സാധ്യമാണെന്ന് തെളിക്കുന്നതാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിലെ മോഡൽ. ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണിതെന്ന് ടീം അംഗങ്ങൾ പറയുന്നു