കുന്ദമംഗലം : കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്ക് മാധ്യമം കുടുംബം ഒരു വർഷത്തേക്ക് സൗജന്യമായി നൽകുന്ന പദ്ധതി ഉദ്ഘാടനം സ്പോൺസർമാർക്ക് വേണ്ടി എം പി ഫാസിൽ മാസ്റ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മലിന് നൽകി നിർവ്വഹിച്ചു. പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് മെമ്പർമാർക്കും പഞ്ചായത്ത് സെക്രട്ടറിക്കും ഓഫീസിലേക്കും ആയിട്ടാണ് പദ്ധതി. വർത്തമാനകാലത്ത് കുടുംബ ഭദ്രതക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും ജനപ്രതിധികളും നേതാക്കളും സമൂഹത്തിന് മാതൃകകൾ ആവണമെന്നും പദ്ധതി വിശദീകരണം നടത്തിയ മാധ്യമം പ്രതിനിധി ഇ പി ലിയാഖത്തലി അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, സെക്രട്ടറി നവാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ തിരുവലത്ത് ചന്ദ്രൻ, ശബ്ന റഷീദ്, യു.സി. പ്രീതി, സി അബ്ദുൽ ഹഖ്, എൻ ദാനിഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.