Trending

പഞ്ചാബിൽ ആറ് നില കെട്ടിടം തകർന്ന് വീണു; ഒരു മരണം, നിരവധിപേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ കണ്ടെത്താൻ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 15 ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു. അപകടം നടന്നയുടനെ രക്ഷാപ്രവർത്തനത്തിൻ്റെ ഭാ​ഗമായി രണ്ട് എക്‌സ്‌കവേറ്ററുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

വളരെ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതേയെന്നാണ് പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു. പൊലീസ്, ഫയർഫോഴ്സ്, ജില്ലാ ഭരണകൂടവും, റവന്യു ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സംഘവും (എൻഡിആർഎഫ്) അഗ്നിശമന സേനയും രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!