നടി മാളവിക മോഹനന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി നയന്‍താര. രാജാ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനിൽ ഒരു സൂപ്പർ താരം ഫുൾ മേക്കപ്പിൽ ആയിരുന്നെന്നും മരിക്കാൻ കിടക്കുന്ന സീനിൽ അഭിനയിക്കുമ്പോഴും ഫുൾ മേക്കപ്പിൽ അഭിനയിക്കുന്നത് എങ്ങനെയാണെന്നും ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശിച്ചിരുന്നു.ഇതിന്‍റെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.ഒരാൾ ആശുപത്രിയിലാണെന്നു കരുതി മുടിയൊക്കെ മോശമായി ഇടണമെന്നുണ്ടോ എന്നാണ് ഇതിന് മറുപടിയായി നയൻസ് ചോദിക്കുന്നത്. പുതിയ ചിത്രം കണക്റ്റിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തെക്കുറിച്ച് നയന്‍താര പ്രതികരിച്ചത്.മാളവിക പേര് പറഞ്ഞില്ലെങ്കിലും തന്നെയാണ് ഉദ്ദേശിച്ചതെന്നു മനസ്സിലായെന്നും നയൻ താര പറയുന്നു. സിനിമയുടെ സംവിധായകൻ പറയുന്നതാണ് താൻ ചെയ്യുന്നത്, സിനിമ ചെയ്യുന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ വേണ്ടിയാണ് അല്ലാതെ റിവ്യൂ ചെയ്യുന്നവർക്കോ വിമർശിക്കുന്നവർക്കോ വേണ്ടിയല്ലെന്നും നയൻ താര പറഞ്ഞു.ചിലർ എന്നെപ്പറ്റി പലതും പറയുകയും എഴുതുകയും ചെയ്യും അത് ഞാൻ അറിയുമെങ്കിലും അതൊന്നും ശ്രദ്ധിക്കാറില്ല . അവർക്ക് ഒരുപാട് സമയം ഉള്ളതുകൊണ്ടല്ലേ നമ്മളെപ്പറ്റി പറയുന്നത്. എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. പ്രേക്ഷകർ എന്നോട് കാണിക്കുന്ന സ്നേഹം മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്.നയൻതാര പറഞ്ഞു.
#Nayanthara's Reply to Malavika Mohanan..👌 pic.twitter.com/YHNxZE1NpL
— Laxmi Kanth (@iammoviebuff005) December 21, 2022
ഒരു ആശുപത്രി രംഗത്തില്‍ ഈ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്, അതേസമയം മുഴുവന്‍ മേക്കപ്പിലുമാണ്. ഐലൈനര്‍ ഒക്കെ ഇട്ടിരുന്നു. ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല. ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാവുമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത്, എന്നായിരുന്നു മാളവിക ചോദിച്ചിരുന്നത്.മാസ്റ്റർ എന്ന ചിത്രത്തിലെ നായികയായിരുന്ന മാളവിക മോഹൻ ചിത്രത്തിന്റെ പ്രൊമോഷൻ ഇന്റർവ്യൂവിലാണ് വിവാദത്തിനിടയായ അഭിപ്രായപ്രകടനം നടത്തിയത്. പിന്നാലെ നയൻതാരയുടെ ആരാധകർ മാളവികയെ വിമർശിച്ചിരുന്നു.

